സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയ്ക്കെതിരെ രംഗത്ത്

Update: 2017-05-11 18:45 GMT
Editor : admin
സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയ്ക്കെതിരെ രംഗത്ത്

സദാചാര ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ ആഭ്യന്തരമന്ത്രി സംരക്ഷിക്കുകയാണെന്ന് തിരുവള്ളൂര്‍ മുരളി പറഞ്ഞു

Full View

വടകരയില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റുമായ തിരുവള്ളൂര്‍ മുരളി ആഭ്യന്തരമന്ത്രിക്കെതിരെ രംഗത്ത്. സദാചാര ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ ആഭ്യന്തരമന്ത്രി സംരക്ഷിക്കുകയാണെന്ന് തിരുവള്ളൂര്‍ മുരളി പറഞ്ഞു. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് തിരുവള്ളൂര്‍ മുരളി കെപിസിസി പ്രസിഡന്‍റിന് നല്‍കി.

Advertising
Advertising

തിരുവള്ളൂര്‍ മുരളിയെയും ഒരു വനിതാ കോണ്‍ഗ്രസ് നേതാവിനെയും സദാചാര ഗുണ്ടാസംഘം മുറിയില്‍ പൂട്ടിയിടുകയും പോലീസിന് കൈമാറുകയും ചെയ്തിരുന്നു. വടകര എസ് ഐ അടക്കമുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി തന്നെ അനാശാസ്യ കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് മുരളിയുടെ പരാതി. സദാചാര ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നല്‍കുകയും യുഡിഎഫ് പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംരക്ഷിക്കുകയാണെന്ന് തിരുവള്ളൂര്‍ മുരളി ആരോപിച്ചു.

ആഭ്യന്തര വകുപ്പില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെക്കുകയാണെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു. രാജിക്ക് അനുമതി തേടിയുള്ള കത്ത് തിരുവള്ളൂര്‍ മുരളി കെപിസിസി പ്രസിഡന്‍റിന് നല്‍കി. എ ഗ്രൂപ്പ് നേതാവ് കൂടിയായ തിരുവള്ളൂര്‍ മുരളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂടി അറിവോടെയാണ് അഭ്യന്തരമന്ത്രിക്കെതിരെ രംഗത്തെത്തിയതെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News