സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വത്തിന് രൂക്ഷ വിമര്‍ശം

Update: 2017-05-13 01:16 GMT
Editor : Sithara
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വത്തിന് രൂക്ഷ വിമര്‍ശം

ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത് തിരിച്ചടിയായെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംസ്ഥാന കമ്മിറ്റി നാളെയും തുടരും.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശം. ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത് തിരിച്ചടിയായെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംസ്ഥാന കമ്മിറ്റി നാളെയും തുടരും.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുരാഷ്ട്രീയ നയത്തിന് വിരുദ്ധമാണെന്ന് നേരത്തെ കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. ബംഗാള്‍ ഘടകവുമായി ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തീരുമാനിച്ചിരുന്നു.

Advertising
Advertising

കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് അംഗങ്ങള്‍‍ കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശമുന്നയിച്ചത്. പൊളിറ്റ് ബ്യൂറോയിലെ ചിലരുടെ മൌനാനുവാദത്തോടെയാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ സഹകരിച്ചത്. എന്നാല്‍ കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തപ്പോള്‍ സിപിഎമ്മിന് തിരിച്ചടിയാണ് നല്‍കിയത്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. അതേസമയം ബംഗാളിലെ പ്രതിസന്ധി ഗൌരവത്തോടെ കൈകാര്യം ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളുടെ വീതംവെക്കലും അധ്യക്ഷന്മാരെ നിശ്ചയിക്കലും രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിലുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News