കേരള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനം മികച്ചതെന്ന് ബിജെപി കോര്‍കമ്മിറ്റി

Update: 2017-05-22 02:48 GMT
Editor : admin
കേരള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടനം മികച്ചതെന്ന് ബിജെപി കോര്‍കമ്മിറ്റി

ഇരുമുന്നണികള്‍ക്കും ബദലാകാന്‍ എന്‍ഡിഎക്ക് സാധിച്ചു. കിട്ടിയ വോട്ടുകളുടെ കാര്യത്തില്‍ കേരളത്തിലെ മൂന്നാമത്തെ കക്ഷിയായി മാറാന്‍ ബിജെപി സഖ്യത്തിനായെന്നും യോഗം

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവെച്ചതായി ബിജെപി കോര്‍കമ്മിറ്റി വിലയിരുത്തി. ഇരുമുന്നണികള്‍ക്കും ബദലാകാന്‍ എന്‍ഡിഎക്ക് സാധിച്ചു. കിട്ടിയ വോട്ടുകളുടെ കാര്യത്തില്‍ കേരളത്തിലെ മൂന്നാമത്തെ കക്ഷിയായി മാറാന്‍ ബിജെപി സഖ്യത്തിനായെന്നും യോഗം വിലയിരുത്തി.

സിപിഎമ്മിന് 58.70 ലക്ഷവും കോണ്‍ഗ്രസിന് 48.39 ലക്ഷവും വോട്ടുകള്‍ കിട്ടിയപ്പോള്‍ 30.20 ലക്ഷം വോട്ടുകളാണ് ബിജെപി സഖ്യം നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും അധികം നേടി. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ഒത്തുകളിച്ചതായും കോര്‍കമ്മിറ്റി വിലയിരുത്തി. ഇന്ന് ബിജെപി സംസ്ഥാനസമിതിയും ചേരുന്നുണ്ട്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News