കൊമ്പന്മാരുടെ കളി കാണാന്‍ മലപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍

Update: 2017-06-17 02:17 GMT
Editor : Sithara
കൊമ്പന്മാരുടെ കളി കാണാന്‍ മലപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍

ടിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്വന്തം നാട്ടില്‍ ഗ്യാലറിക്ക് സമാനമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

Full View

കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത് കാണാന്‍ മലപ്പുറത്തുകാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് ലഭിച്ചവര്‍ കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് പോയി. ടിക്കറ്റ് ലഭിക്കാത്തവര്‍ ഫൈനല്‍ കാണുന്നതിനായി വലിയ സ്ക്രീനുകള്‍ ഒരുക്കി കാത്തിരിക്കുകയാണ്.

ലോകകപ്പ് അടക്കം എല്ലാ മത്സരങ്ങള്‍ക്കും വലിയ സ്ക്രീനുകള്‍ മലപ്പുറത്ത് സജ്ജീകരിക്കാറുണ്ട്. എന്നാല്‍ കൊച്ചിയില്‍ ഫൈനല്‍ വന്നിട്ടും തങ്ങള്‍ക്ക് കളി നേരിട്ട് കാണാന്‍ പറ്റാത്തതിന്‍റെ പ്രയാസം മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍ക്കുണ്ട്. ടിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്വന്തം നാട്ടില്‍ ഗ്യാലറിക്ക് സമാനമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ കളികാണുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News