സക്കീര്‍ ഹുസൈനെതിരായ അച്ചടക്ക നടപടി വെള്ളിയാഴ്ച സിപിഎം ചര്‍ച്ച ചെയ്യും

Update: 2017-06-24 12:42 GMT
സക്കീര്‍ ഹുസൈനെതിരായ അച്ചടക്ക നടപടി വെള്ളിയാഴ്ച സിപിഎം ചര്‍ച്ച ചെയ്യും

തെറ്റ് ചെയ്തിച്ചുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് സംഭവം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

Full View

തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ അച്ചടക്ക നടപടി വെള്ളിയാഴ്ച വിശദമായി ചര്‍ച്ച ചെയ്യും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും യോഗം ചേരുക. തെറ്റ് ചെയ്തിച്ചുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്ന് സംഭവം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

Advertising
Advertising

ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനെതിരെ തട്ടികൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനും കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം ജില്ലാ സെക്രട്ടറി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നരവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ ഇപ്പോള്‍ മാത്രം പരാതിയുമായെത്തിയതില്‍ ദുരൂഹതയുണ്ട്. എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നല്‍കുകതന്നെ വേണമെന്നും പൊലീസ് അന്വേഷണത്തില്‍ ഒരുതരത്തിലും പാര്‍ട്ടി ഇടപെടില്ലെന്നും ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. എന്നാല്‍ പൊലീസ് കേസിന്റെ മാത്രം അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിയെടുക്കുന്നത് ശരിയാകില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ നാലിന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായും യോഗം വിലയിരുത്തി.

Tags:    

Similar News