സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി; പോലീസിന് കീഴടങ്ങും

Update: 2017-06-29 10:32 GMT
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി; പോലീസിന് കീഴടങ്ങും

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്

Full View

യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങും. കീഴടങ്ങുന്നതിന് മുന്നോടിയായി സക്കീര്‍ ഏരിയ കമ്മിറ്റി ഓഫീസിലെത്തി. നാലരയോടെ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനാണ് തീരുമാനം

ഹുസൈന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ്. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ ഗൌരവം കണക്കിലെടുത്താണ് നടപടിയെന്നും കോടതി വ്യക്തമാക്കി.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്. ബിസിനസ് തര്‍ക്കത്തില്‍ ഇടപെടുക മാത്രമാണ് താന്‍ ചെയ്തതെന്നും രണ്ട് വര്‍ഷത്തിന് ശേഷമുള്ള പരാതി ദുരൂഹമാണെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News