വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി

കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിർദേശിച്ചു

Update: 2026-02-12 11:09 GMT

കൊച്ചി: കേരള സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ റദ്ദാക്കിയ വിസി മോഹനൻ കുന്നുമ്മലിന്റെ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. കാലാവധി തീരും വരെ യൂണിയന് പ്രവർത്തിക്കാം. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിർദേശിച്ചു. വിസിയുടെ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെ എസ്എഫ്‌ഐ മോഹനൻ കുന്നുമ്മലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.

വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് വിസി മോഹനൻ കുന്നുമ്മലിന് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരി 26 വരെ കാലാവധിയുള്ള യൂണിവേഴ്‌സിറ്റി യൂണിയൻ കഴിഞ്ഞ ദിവസമാണ് വിസി പിരിച്ചുവിട്ടത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവം ഉൾപ്പടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു.

വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റിയിലേക്ക്  മാർച്ച് നടത്തിയിരുന്നു.യൂണിവേഴ്‌സിറ്റി നടത്തേണ്ട പരിപാടികൾക്കുള്ള ഫണ്ട് അനുവദിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വിസിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെ മോഹനൻ കുന്നുമ്മലിന്റെ വീട്ടിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തി. വിസിക്കെതിരെ പോസ്റ്ററുകളും പ്രതിഷേധക്കാർ പതിച്ചു.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News