സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

Update: 2026-02-12 10:27 GMT

എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 110 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,520 രൂപയായി ഇടിഞ്ഞു. 880 രൂപയുടെ കുറവോടെ പവന്റെ വില 1,16,160 രൂപയായാണ് ഇടിഞ്ഞത്.

നേരത്തെ, കഴിഞ്ഞ ദിവസം രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ വലിയ രീതിയില്‍ ഉയരുകയും ചെയ്തിരുന്നു. സ്വര്‍ണവിലയില്‍ ആഗോളവിപണിയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുഎസിലെ ജോബ് റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോള്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം. ശക്തമായ ജോബ് റിപ്പോര്‍ട്ട് മൂലം പലിശനിരക്ക് ഫെഡറല്‍ റിസര്‍വ് കുറയ്ക്കാനുള്ള സാധ്യത കുറവാണ്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഡോളര്‍ നിരക്കിലെ വ്യതിയാനവും അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും സമീപകാലത്ത് വില കുതിച്ചുയരുന്നതിന് കാരണമായിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News