രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദര്‍ശിച്ചു

Update: 2017-06-29 02:35 GMT
രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദര്‍ശിച്ചു

കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയില്‍ തുടരാതിരുന്നതാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് ചെന്നിത്തല

Full View

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അട്ടപ്പാടി സന്ദര്‍ശിച്ചു. അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ സന്ദര്‍ശനം. അട്ടപ്പാടിയിലെ ആദിവാസികളുടെ വികസനത്തിനായി സമഗ്ര അട്ടപ്പാടി പാക്കേജ് തയ്യാറാക്കണമെന്ന് ചെന്നിത്തല പറഞ്ഞു

ശിശു മരണം നടന്ന മുക്കാലി കൊട്ടിയൂര്‍ക്കുന്ന് കോളനിയിലാണ് രമേശ് ചെന്നിത്തല ആദ്യമെത്തിയത്. ഇവിടെ ബിജു-സുനിത ദമ്പതികളുടെ കുട്ടിയാണ് രണ്ടാഴ്ച മുമ്പ് മരിച്ചത്. അട്ടപ്പാടിയില്‍ ഈയിടെ കുട്ടികള്‍ മരിച്ച മറ്റു ഊരുകളും ചെന്നിത്തല സന്ദര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയില്‍ തുടരാതിരുന്നതാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് ചെന്നിത്തല പറഞ്ഞു.

ചിറ്റൂരിലെ നിര്‍ദിഷ്ട അട്ടപ്പാടിവാലി ഡാം പ്രദേശവും രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഡാം യാഥാര്‍ഥ്യമാകുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലടക്കമുള്ള ആദിവാസികളെ സ്വാധീനിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു

Tags:    

Similar News