സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

Update: 2017-07-13 12:05 GMT
Editor : Sithara
സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ സെക്രട്ടറി പി രാജീവ്. സമഗ്ര അന്വേഷണം നടത്താന്‍ ജില്ല സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടു

Full View

ഗൂണ്ടാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗമായ സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനോട് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

Advertising
Advertising

6 മണിക്കൂര്‍ നീണ്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിനൊടുവിലാണ് സക്കീര്‍ ഹുസൈനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനസമിതിക്ക് ലഭിച്ച പരാതിയിന്‍മേല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനോട് യോഗം നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാകും വരെ കളമശ്ശേരി ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റിനിര്‍ത്തും. എന്നാല്‍ ജില്ലാകമ്മിറ്റി അംഗമായി തുടരും.

സെക്രട്ടേറിയറ്റ് അംഗം ടി കെ മോഹനനാണ് പകരം ചുമതല. സക്കീര്‍ ഹുസൈന്‍റെ സ്പോര്‍ടസ് കൌണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സക്കീര്‍ ഹുസൈനോട് ഒളിവില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണെന്നും ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ജില്ലാസെക്രട്ടറി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News