സ്‍കൂള്‍ കലോൽസവ നഗരിയിലൂടെ പോകാന്‍ ബി.ജെ.പി വിലാപയാത്രക്ക് അനുമതി

Update: 2017-12-25 05:35 GMT
Editor : Sithara
സ്‍കൂള്‍ കലോൽസവ നഗരിയിലൂടെ പോകാന്‍ ബി.ജെ.പി വിലാപയാത്രക്ക് അനുമതി

കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

Full View

കണ്ണൂര്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെച്ചൊല്ലി നേതാക്കളും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തിന് പരിഹാരം. വിലാപയാത്ര പ്രധാന വേദിക്ക് മുന്നിലൂടെ പോകാന്‍ അനുമതി നല്‍കി. എന്നാല്‍ നേതാക്കള്‍ മാത്രമേ പ്രധാന വേദിക്ക് മുന്നിലൂടെ മൃതദേഹത്തെ അനുഗമിക്കാവൂ എന്നാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായത്.

നേതാക്കള്‍ മാത്രം സ്‌കൂള്‍ കലോത്സവം നടക്കുന്ന പ്രധാന വേദിക്ക് മുന്നിലൂടെ വിലാപയാത്ര അനുവദിക്കില്ലെന്ന് പോലീസ് നിലപാട് എടുത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്. വിലാപയാത്രയ്ക്ക് എത്തിയ പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെ പോലീസും നേതാക്കളും ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കലോത്സവത്തിന് എത്തിയ കുട്ടികളുടെ സുരക്ഷയെ കരുതിയാണ് പ്രധാന വേദിക്ക് മുന്നിലൂടെ വലിയ ജനാവലിയുള്ള വിലാപയാത്ര പോലീസ് തടഞ്ഞത്.
കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.‍ ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കിയെന്നും കലോത്സവത്തെ ഹര്‍ത്താല്‍ ബാധിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐജി അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News