പ്ലസ് വൺ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്ന് പരാതി; താമരശ്ശേരിയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

സാമ്പത്തിക ആരോപണത്തിൽ മൊഴിനൽകിയ അധ്യാപകന്‍റെ പല്ല് അടിച്ചുകൊഴിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നു

Update: 2026-02-06 03:22 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: താമരശ്ശേരിയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നടപടി. പുതുപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക പ്രിയ പ്രോത്താസിനെയാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്

പ്ലസ് വൺ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്നായിരുന്നു പരാതി.  സാമ്പത്തിക ആരോപണത്തിൽ മൊഴിനൽകിയതിന് അധ്യാപകനെ ഭീഷണിപ്പെടുത്തി എന്നും പ്രിയക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. അധ്യാപകൻ്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്ത ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. 

Advertising
Advertising

ഈ സംഭവത്തില്‍ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അധ്യാപകൻ പരാതി നൽകിയിരുന്നു.  പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News