കെസി ജോസഫിനെതിരെ വിമതരുടെ കണ്‍വെന്‍ഷന്‍

Update: 2017-12-30 12:00 GMT
Editor : admin
കെസി ജോസഫിനെതിരെ വിമതരുടെ കണ്‍വെന്‍ഷന്‍
Advertising

കണ്ണൂര്‍ ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ വിമതരുടെ കണ്‍വെന്‍ഷന്‍.

Full View

കണ്ണൂര്‍ ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ വിമതരുടെ കണ്‍വെന്‍ഷന്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലായിരുന്നു കണ്‍വെന്‍ഷന്‍‍. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വിമതര്‍ പിന്മാറി.

കെ.സി ജോസഫിനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് പ്രതിക്ഷേധമുയര്‍ത്തിയ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു വിമത കണ്‍വെന്‍ഷന്‍. ഇരിക്കൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.സി ജോസഫിനെ നേതൃത്വമിടപെട്ട് ഇരിക്കൂറില്‍ നിന്ന് മാറ്റണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കെ.സിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിമതര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവെച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചതിനു ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നാണ് വിമതരുടെ അവകാശ വാദം. ഇതിനിടയില്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവ് കെ.സി ജോസഫിനെതിരെ റിബലായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News