കെ പത്മകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

Update: 2018-03-15 19:36 GMT
കെ പത്മകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം ഡി കെ പത്മകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കേസ് നിഷ്പക്ഷമായും സ്വാധീനത്തിന് വഴങ്ങാതെയും അന്വേഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Tags:    

Similar News