ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Update: 2018-03-19 04:24 GMT
Editor : Ubaid
ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Advertising

പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതു യോഗത്തിലായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗം.

Full View

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിള്ളക്കെതിര കേസെടുക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിന് പിള്ളക്കെതിരെ പൊലീസ് ഉടന്‍ കേസെടുത്തേക്കുമെന്നാണ് വിവരം.

പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതു യോഗത്തിലായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗം. മുസ്ലിം കൃസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധനയെ അവഹേളിക്കുന്നതായിരുന്നു പ്രസംഗം. സംഭവം വാര്‍ത്തയായതോടെ ശക്തമായ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ വിവിധ സംഘടനകള്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ കോലം കത്തിച്ചു.

പിള്ളക്കെതിരെ കേസെടുക്കുന്നത് വരെ പ്രതിഷേധ സമരങ്ങള്‍ തുടരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പുനലൂര്‍ ഡിവൈഎസ്പി ഷാനവാസിനാണ് അന്വേഷണച്ചുമതല. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനെ പിള്ളക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. പ്രസംഗത്തിന്റെ 31 മിനിറ്റ് നീളുന്ന ശബ്ദരേഖയും പരാതിക്കാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News