സാക്ഷിയെ കണ്ടെത്തുന്നതിലെ വീഴ്ചയാണ് സൌമ്യ കേസില്‍ തിരിച്ചടിയായെന്ന് എജി

Update: 2018-03-20 14:57 GMT
Editor : Alwyn K Jose
സാക്ഷിയെ കണ്ടെത്തുന്നതിലെ വീഴ്ചയാണ് സൌമ്യ കേസില്‍ തിരിച്ചടിയായെന്ന് എജി

സാക്ഷിയെ കണ്ടെത്തുന്നതിലെ വീഴ്ചയാണ് സൌമ്യ കേസില്‍ തിരിച്ചടിയായതെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ്.

Full View

സൌമ്യയുടെ കൊലപാതകത്തിലെ മുഖ്യ സാക്ഷിയെ കണ്ടെത്താതിരുന്നതാണ് കേസ് സുപ്രിം കോടതിയില്‍ ദുര്‍ബലപ്പെടാന്‍ കാരണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടില്ല. കേസില്‍ പുനഃപരിശോധനാ തിരുത്തല്‍ ഹരജികള്‍ നല്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. കേസ് നടത്തിപ്പിന് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കണ്ടെത്തുമെന്നും ഏജി കൊച്ചിയില്‍ അറിയിച്ചു.

Advertising
Advertising

സൌമ്യ ട്രെയിനില് നിന്ന് വീഴുന്നത് ഒരാള് കണ്ടുവെന്ന് കേസില്‍ നിലവിലുള്ള ഒരു സാക്ഷി മൊഴി നല്കിയിരുന്നു. സാക്ഷി അന്ന് പറഞ്ഞയാളെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കാതിരുന്നതാണ് വീഴ്ച്ചയെന്ന് അഡ്വ ജനറല് സി പി സുധാകരപ്രസാദ് പറഞ്ഞു

പാളിച്ചകളില്ലാതെയാണ് പ്രോസിക്യൂഷന് കേസ് നടത്തിയത്. എങ്കിലും കേസിന്റെ തുടര്‍നടത്തിപ്പിന് പുതിയ അഭിഭാഷകനെ കണ്ടെത്തുമെന്നും ഏജി അറിയിച്ചു.

സാക്ഷി പരാമര്‍ശിച്ചയാളെ കണ്ടെത്താതിരുന്നത് എന്തുകൊണ്ടാണെന്നത് വിശദമായി പരിശോധിക്കേണ്ടതാണെന്നും അഡ്വ സി പി സുധാകരപ്രസാദ് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News