പിബി അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സിപിഎം സംസ്ഥാന കമ്മിറ്റി

Update: 2018-03-26 01:17 GMT

കൊല്‍ക്കത്ത പ്ലീന ‌തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സംസ്ഥാന കമ്മിറ്റി

കൊല്‍ക്കത്ത പ്ലീന ‌തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ. പിബി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പ്രത്യേക കമ്മിറ്റി ചേരുക. അടുത്ത മാസം നടക്കുന്ന പിബി യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. നേരത്തെ പ്ലീന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിശാല സംസ്ഥാനകമ്മിറ്റി ചേരണമെന്ന് ആലോചനയുണ്ടായെങ്കിലും ഇക്കാര്യം സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല.

Tags:    

Similar News