പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു നാള്‍; സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പ്രധാന ചര്‍ച്ച

Update: 2018-03-26 20:55 GMT
Editor : Muhsina
പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു നാള്‍; സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പ്രധാന ചര്‍ച്ച

എല്‍ഡിഎഫ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടായി. എല്‍ഡിഎഫ് പ്രചാരണത്തിനായി വിഎസ് അച്യുതാനന്ദന്‍ നാളെയെത്തും. യുഡിഎഫ് സ്ഥാനാര്‍ഥിക്ക്..

വേങ്ങരയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം തന്നെയാണ് പ്രധാന ചര്‍ച്ച. കുന്നുംപുറത്ത് പിണറായി വിജയന്‍ നടത്തിയ പ്രസംഗം സംഘപരിവാറിനെ തന്നെ രാഷ്ട്രീയ ചര്‍ച്ചയുടെ മധ്യത്തില്‍ കൊണ്ടുവന്നു. പ്രാദേശിക വികസനവും സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണവും ഇതിനിടെ കാര്യമായ ചര്‍ച്ചയാകാതെ പോവുകയാണ്.

Advertising
Advertising

Full View

സംസ്ഥാന സര്‍ക്കാരിന്‍റെ പോലീസ് നയവും പ്രാദേശിക വികസനവും ചൂണ്ടിക്കാട്ടിയായിരുന്നു വേങ്ങരയില്‍ യുഡിഎഫിന്‍റെ പ്രചരണം. ഷാര്‍ജ ജയിലില്‍ നിന്നും 149 പ്രവാസികളെ മോചിപ്പിച്ചതും ആര്‍എസ്എസ്സിനെതിരായ ഇടതുപക്ഷ നിലപാടും എല്‍ഡിഎഫ് സജീവമായി ഉന്നയിച്ചു. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലല്ല വേങ്ങര ഉപതെരഞ്ഞെടുപ്പെന്ന് തീര്‍ത്ത് പറഞ്ഞ എല്‍ഡിഎഫ് ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഊന്നയിത്.

അമിത്ഷായും യോഗി ആദിത്യനാഥും കേരളത്തിലെത്തി സിപിഎമ്മുമായി നടത്തിയ വാക് പോരിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന് ഈ ചര്‍ച്ചകളില്‍ മുന്‍തൂക്കം സ്വാഭാവികമാണ്. ഇത് തിരിച്ചറിഞ്ഞാണ് പിണറായി വിജയന്‍റെ പരാമര്‍ശങ്ങളോട് മുസ്ലിം ലീഗ് പ്രതികരിച്ചത്. വിഎസ് അച്യുതാനന്ദനും കെഎം മാണിയും നാളെ വേങ്ങരയിലെത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ മൂന്നാം ഘട്ട മണ്ഡലപര്യടനത്തിലാണ്. മുസ്ലിം ലീഗിന്‍റെ കോട്ടയായ വേങ്ങരയില്‍ വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിനുള്ളത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News