13നെ പേടി; ഇതിലും ഭേദം കെട്ടിത്തൂങ്ങി ചാവുന്നത്: പിണറായിയോട് സുരേന്ദ്രന്‍

Update: 2018-04-12 20:06 GMT
Editor : admin
13നെ പേടി; ഇതിലും ഭേദം കെട്ടിത്തൂങ്ങി ചാവുന്നത്: പിണറായിയോട് സുരേന്ദ്രന്‍

മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറാകാത്തതിനെ കുറിച്ച് കെ സുരേന്ദ്രന്‍

പിണറായി മന്ത്രിസഭയ്ക്ക് പതിമൂന്നിനെ പേടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലെന്നാണ് സുരേന്ദ്രന്റെ വിമര്‍ശം. വൈരുദ്ധ്യാത്മക ഭൗതികവാദം അടിസ്ഥാനപ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നാണ് സുരേന്ദ്രന്റെ ചോദ്യം. സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ ധൈര്യമുണ്ടോ എന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണെന്നും സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Advertising
Advertising

പിണറായി വിജയൻ സർക്കാർ അധികാരമെറ്റു. മാധ്യമങ്ങളെല്ലാം സർക്കാരിനെ പുകഴ്ത്തി അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങന...

Posted by K Surendran on Wednesday, May 25, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News