എറണാകുളത്ത് 15ഓളം തെരുവ് നായകളെ നാട്ടുകാര്‍ കൊന്നു

Update: 2018-04-15 01:33 GMT
എറണാകുളത്ത് 15ഓളം തെരുവ് നായകളെ നാട്ടുകാര്‍ കൊന്നു
Advertising

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തെരുവ് നായകളെ കൊന്നൊടുക്കിയത്

എറണാകുളം കടുങ്ങല്ലൂര്‍ പ‍ഞ്ചായത്തില്‍ 15ഓളം തെരുവ് നായകളെ നാട്ടുകാര്‍ കൊന്നു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ തെരുവ് നായകളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടമ്മയെ തെരുവ് നായ ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

എടയാര്‍ സ്വദേശിനിയായ ഗേളിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ തെരുവ് നായ കടിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. ഈ സംഭവത്തോടെയാണ് കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ നാട്ടുകാര്‍ പട്ടികളെ കൊല്ലാന്‍ തീരുമാനിച്ചത്. തെരുവ് നായ ഉന്മൂലന സംഘത്തിന്‍റെ സഹായത്തോടെ 15 തെരുവ്നായകളെയാണ് ഇവര്‍ കൊന്നത്

തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സമീപത്തുള്ള ബിനാനിപുരം ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വഴിയാത്രക്കാരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും തെരുവ്നായ കടിക്കുന്ന സംഭവും ഇവിടെ പതിവാണ്. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തിന് നിന്ന് യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് തെരുവ്നായകളെ കൊല്ലാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

Tags:    

Similar News