അടിമലത്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണാനെത്തിയെ തോമസ് ഐസക്കിനെതിരെ പ്രതിഷേധം

Update: 2018-04-15 15:31 GMT
Editor : Jaisy
അടിമലത്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണാനെത്തിയെ തോമസ് ഐസക്കിനെതിരെ പ്രതിഷേധം
Advertising

പ്രദേശവാസികളാണ് മന്ത്രിയെ തടഞ്ഞത്

തിരുവനന്തപുരത്ത് അടിമലത്തുറയിൽ ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ദുരിതബാധിതരെ സന്ദർശിച്ച മന്ത്രി തോമസ് ഐസക്കിനെതിരെ ജനങ്ങളുടെ പ്രതിഷേധം. നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും മോശം റേഷനരിയാണ് തങ്ങൾക്ക് നൽകിയതെന്നും ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. പ്രഖ്യാപനങ്ങൾ നടത്തി തിരികെ പോവുകയാണ് മന്ത്രിമാർ ചെയ്യുന്നതെന്ന് തീരദേശവാസികൾ.

Full View

രാവിലെ മന്ത്രിയെത്തിയപ്പോൾ വളരെ ശാന്തമായാണ് മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചത്. പറയുന്നതൊക്കെയും കേട്ടു. സർക്കാർ ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തി സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് സ്ത്രീകൾ മന്ത്രിക്കെതിരെ തിരിഞ്ഞത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News