എറണാകുളം: തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ല

Update: 2018-04-18 23:42 GMT
Editor : Alwyn K Jose
എറണാകുളം: തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ല

ഓരോ ജില്ലാ പഞ്ചായത്തിലും സര്‍വേ നടത്തിയാണ് കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Full View

തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഇല്ലാത്ത ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചു. ഓരോ ജില്ലാ പഞ്ചായത്തിലും സര്‍വേ നടത്തിയാണ് കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ എന്ന പദ്ധതി പ്രകാരം 82 പഞ്ചായത്തുകളിലായി 7808 കക്കൂസുകളാണ് ജില്ലയില്‍ നിര്‍മിച്ചത്. ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നാല് മാസം എടുത്താണ് ഈ നേട്ടം കൈവരിച്ചത്. ഓരോ കക്കൂസിനും 15,400 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 12000 രൂപ സ്വച്ഛ്ഭാരത് മിഷനും 3400 രൂപ ശുചിത്വ മിഷനും ആണ് നല്‍കിയത്. ജില്ലയില്‍ കക്കൂസുകള്‍ ഇല്ലാത്തതിനാല്‍ ദുരിതം അനുഭവിച്ചിരുന്നത് പ്രധാനമായും ആദിവാസി വനമേഖലകളിലേയും തീരപ്രദേശങ്ങളിലേയും ആളുകള്‍ ആണ്. ആദിവാസി മേഖലയായ കുട്ടന്പുഴ പഞ്ചായത്തില്‍ 738 കക്കൂസുകള്‍ നിര്‍മിച്ചു. തീരദേശ പ്രദേശമായ ചെല്ലാനത്ത് 29 വാര്‍ഡുകളിലായി 650 കക്കൂസുകളാണ് നിര്‍മിച്ച് നല്‍കിയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News