ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

Update: 2018-04-20 19:12 GMT
ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
Advertising

4 വര്‍ഷത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രമന്ത്രി കാസര്‍കോട് എത്തിയത്.

അമിത്ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ കര്‍ണാടക വഴി കേരളം പിടിക്കാനുള്ള തന്ത്രവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കാസര്‍കോട് എത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പിന്നീട് കേരളമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

4 വര്‍ഷത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രമന്ത്രി കാസര്‍കോട് എത്തിയത്. ആദിവാസി ദളിത് മേഖലകളില്‍ പാര്‍ട്ടിക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സംഘ്പരിവാറിന് സ്വാധീനമുള്ള ആദിവാസി കോളനിയായ കാസര്‍കോട് കോടോം ബേളൂര്‍ പഞ്ചായത്തിലെ കാനം കോളനി കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കോളനിയിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പൊളത്തൊപ്പിയിട്ട് പായയിലിരുന്ന് കോളനിക്കാര്‍ക്കൊപ്പം ഉച്ചയൂണ് കഴിച്ചു. ബിജെപി ജില്ലാ കമ്മറ്റി നടത്തിയ മോദി ഫെസ്റ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

Full View

ജില്ലയിലെ വിവിധ മേഖലകളിലുള്ളവരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായി മന്ത്രി മുഖാമുഖം നടത്തി. ആദിവാസികള്‍ക്കൊപ്പം ഉച്ചയൂണ് കഴിച്ച മന്ത്രി ജില്ലയിലെ പ്രമുഖര്‍ക്കൊപ്പം അത്താഴം കഴിച്ചാണ് മടങ്ങിയത്.

Tags:    

Similar News