തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആനയിടഞ്ഞു; ഒരാൾക്ക് പരിക്ക്

ഇടഞ്ഞയുടൻ തന്നെ ​ഗോപുര കവാടങ്ങൾ അടച്ചതിനാൽ ആനയ്ക്ക് പുറത്തേക്കിറങ്ങാനായില്ല.

Update: 2026-02-08 17:25 GMT

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു. രാത്രി എട്ട് മണിയോടെയാണ് സംഭവം. ആനയിടഞ്ഞതിനെ തുടർന്ന് ക്ഷേത്രമുറ്റത്ത് എത്തിയ ഭക്തർ പരിഭ്രാന്തരായി ഓടി. ഇതിനിടെ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇടഞ്ഞയുടൻ തന്നെ ​ഗോപുര കവാടങ്ങൾ അടച്ചതിനാൽ ആനയ്ക്ക് പുറത്തേക്കിറങ്ങാനായില്ല. ഇത് വലിയ അപകടം ഒഴിവാക്കി. തുടർന്ന് ആളുകളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. 9.15ഓടെ എലിഫന്റ് സ്‌ക്വാഡ് എത്തി 10 മണിയോടെ ആനയെ തളച്ചു. 

നിലവിൽ കോമ്പൗണ്ടിനകത്ത് തന്നെ തുടരുന്ന ആനയെ കുറച്ച് സമയത്തിന് ശേഷം മറ്റൊരിടത്തേക്ക് മാറ്റുമെന്ന് എലിഫന്റ് സ്ക്വാഡ് അറിയിച്ചു. 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News