ബിജെപിയെ സഹായിക്കുന്ന നടപടികളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ആര്‍.ബി ശ്രീകുമാര്‍

Update: 2018-04-21 16:42 GMT
Editor : Jaisy
ബിജെപിയെ സഹായിക്കുന്ന നടപടികളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ആര്‍.ബി ശ്രീകുമാര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ അടുപ്പക്കാര്‍ക്ക് മാത്രമേ അധികാര സ്ഥാനങ്ങള്‍ കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു

ബിജെപിയെ ഭരിക്കാന്‍ സഹായിക്കുന്ന നടപടികളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്ന് മുന്‍ ഗുജറാത്ത് എഡിജിപി ആര്‍.ബി ശ്രീകുമാര്‍. കേരളത്തില്‍ എസ്ഡിപിഐയാണ് ഇക്കാര്യത്തില്‍ മുമ്പന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അടുപ്പക്കാര്‍ക്ക് മാത്രമേ അധികാര സ്ഥാനങ്ങള്‍ കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരശീലക്ക് പിന്നിലെ ഗുജറാത്ത് എന്ന പുസ്തകത്തിന്റെ ഹിന്ദി, ഉറുദു പതിപ്പുകളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

Full View

കള്ളം ചെയ്തിട്ട് നില്‍ക്കാന്‍ അറിയാത്തവരാണ് പിടിക്കപ്പെടുന്നത് എന്ന് ശ്രീകുമാര്‍ പറഞ്ഞു. ബിജെപിയും സംഘപരിവാറും ഇക്കാര്യത്തില്‍ സമര്‍ത്ഥരാണ്. അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ അറിയാം. കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ സഹായം ചെയ്യുന്നത് എസ്ഡിപിഐ ആണ്. തിരശീലക്ക് പിന്നിലെ ഗുജറാത്ത് എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകര്‍ പിന്‍വാങ്ങി. തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ എഴുതാന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News