യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെങ്കില്‍ സ്വാഗതമെന്ന് സുബ്രഹ്മണ്യം സ്വാമി

Update: 2018-04-21 11:59 GMT
Editor : Alwyn K Jose
യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെങ്കില്‍ സ്വാഗതമെന്ന് സുബ്രഹ്മണ്യം സ്വാമി

മണിക്കൂറുകള്‍ക്കുള്ളില്‍ സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ഇതോടെ സ്വാമിയെ തിരുത്തി നിരവധി ട്വീറ്റുകള്‍ എത്താനും തുടങ്ങി.

പ്രശസ്ത ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് സൂചിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. 'പ്രശസ്തനായ ഗായകന്‍ യേശുദാസ്, അദ്ദേഹത്തിന്റെ പൂര്‍വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ എല്ലാ വിരാട് ഹിന്ദുക്കള്‍ക്കും അത് സ്വാഗതം ചെയ്യാവുന്നതാണ്'. - സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ഇതോടെ സ്വാമിയെ തിരുത്തി നിരവധി ട്വീറ്റുകള്‍ എത്താനും തുടങ്ങി. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യേശുദാസിന്റെ കുടുംബം പ്രതികരിച്ചു. എല്ലാ വര്‍ഷവും യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ദര്‍ശനം പതിവാണ്. മൂകാംബിക ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് തെറ്റിദ്ധാരണയോടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News