നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വൈകുന്നു

Update: 2018-04-22 07:05 GMT
Editor : Sithara
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വൈകുന്നു

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് ജയിലിലുള്ള പ്രതികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് ജയിലിലുള്ള പ്രതികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് ശേഷം അന്വേഷണത്തിന്‍റെ വേഗം കുറഞ്ഞുവെന്നും ആക്ഷേപമുണ്ട്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ് പി സുദർശനെ സ്ഥലം മാറ്റിയതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

Full View

കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കുറ്റപത്രമായില്ല. പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്നാണ് ഡിജിപി നല്‍കിയ വിശദീകരണം. കുറ്റപത്രം തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് വാദിക്കുന്നു.

Advertising
Advertising

ഇതിനിടയിൽ സോളാര്‍ കേസില്‍ ആരോപണം നേരിട്ട എസ് പി സുദർശനെ സ്ഥലം മാറ്റിയതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. സുദർശന് പകരം ആളെത്തിയാൽ ഇതുവരെയുള്ള കാര്യങ്ങൾ പഠിക്കേണ്ടി വരും. കേസിൽ ചിലരുടെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് അന്വഷണ സംഘം പറയുന്നു. ഇതിൽ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. സംവിധായകന്‍ നാദിർഷായെ വീണ്ടും ചേദ്യം ചെയ്യാനും നീക്കമുണ്ട്. കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. കുറ്റപത്രം വൈകുന്നത് കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണകരമാകുകയും ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News