ജിഷ കൊലക്കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Update: 2018-04-23 10:24 GMT
Editor : admin
ജിഷ കൊലക്കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് സമീപത്തെ കടയിലെ സിസിടിവിയില്‍. ജിഷയുടെ വീടിന് സമീപമുള്ള ഒരു വളംടിപ്പോയുടെതാണ് സിസിടിവി കാമറ.

Full View

ജിഷ കൊലക്കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. കൊലപാതകി എന്ന് സംശയിക്കുന്നയാള്‍ ജിഷയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് സമീപത്തെ കടയിലെ സിസിടിവിയില്‍. ജിഷയുടെ വീടിന് സമീപമുള്ള ഒരു വളംടിപ്പോയുടെതാണ് സിസിടിവി കാമറ.

സംഭവം നടന്ന ദിവസം 5.30 നും 6 മണിക്കും ഇടയില് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പ്രദേശത്തുകൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അന്നേദിവസം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധന ദൃശ്യങ്ങളിലും ഇയാള് ഉള്‌പ്പെട്ടതായി സൂചനകളുണ്ട്. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം ഇടുക്കിയില് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News