സംസ്ഥാനത്ത് ഡീസലിന് റിക്കോര്‍ഡ് വില

Update: 2018-04-28 21:54 GMT
Editor : Sithara
സംസ്ഥാനത്ത് ഡീസലിന് റിക്കോര്‍ഡ് വില

ഇന്ന് 24 പൈസ വര്‍ദ്ധിച്ചതോടെ 64 രൂപ 30 പൈസ വരെയായി ഡീസല്‍ വില ഉയര്‍ന്നു.

സംസ്ഥാനത്ത് ഡീസലിന് റിക്കോഡ് വില. ഇന്ന് 24 പൈസ വര്‍ദ്ധിച്ചതോടെ 64 രൂപ 30 പൈസ വരെയായി ഡീസല്‍ വില ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

സംസ്ഥാനത്ത് പ്രധാന സ്ഥലങ്ങളിലെ ഡീസല്‍ വില പരിശോധിക്കുമ്പോള്‍ തിരുവനന്തപുരത്താണ് ഉയര്‍ന്ന നിരക്ക്. 24 പൈസ വര്‍ദ്ധിച്ചതോടെ ലിറ്ററിന് 64 രൂപ 30 പൈസയായി തിരുവനന്തപുരത്ത് വില ഉയര്‍ന്നു. കൊച്ചിയില്‍ 63 രൂപ 13 പൈസയും കോഴിക്കോട് 63 രൂപ 38 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് ഇന്നലെ 63 രൂപ 30 പൈസയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന് വില. 2017 ലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്.

പെട്രോള്‍ വിലയിലും നേരിയ വര്‍ദ്ധനവ് ഇന്ന് രേഖപ്പെടുത്തി. പെട്രോളിനും 73.76 പൈസയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില. തിരുവനന്തപുരത്ത് 74.75 രൂപയും കൊച്ചിയില്‍ 73 രൂപ 50 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. ദിവസവും വില വര്‍ദ്ധിക്കുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News