ഹൃദ്രോഗിക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതില്‍ സ്വകാര്യ ആശുപത്രിക്കും പങ്ക്

Update: 2018-04-29 21:58 GMT
Editor : Jaisy
ഹൃദ്രോഗിക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതില്‍ സ്വകാര്യ ആശുപത്രിക്കും പങ്ക്

മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ റെഫര്‍ ചെയ്തത് വെന്റിലേറ്റര്‍ സൌകര്യമുണ്ടോയെന്ന് അന്വേഷിക്കാതെയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയ ശശിധരന് ആദ്യമെത്തിച്ചത് ബിലീവിയേഴ്സ് മെഡിക്കല്‍ കോളേജില്‍. പണമില്ലാത്തതിനാല്‍ ബിലീവേഴ്സ് ആശുപത്രിയും ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ റെഫര്‍ ചെയ്തത് വെന്റിലേറ്റര്‍ സൌകര്യമുണ്ടോയെന്ന് അന്വേഷിക്കാതെയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Full View

ഹൃദ്രോഗത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് പന്തളം സ്വദേശിയായ ശശിധരനെ തിരുവല്ലയിലെ ബിലീവിയേഴ്സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ശശിധരനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന പണം തീര്‍ന്നുവെന്ന് അറിയച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ബിലീവിയേഴ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൌകര്യമുണ്ടോ എന്ന് അന്വേഷിക്കാതെയാണ് ഇവരെ പറഞ്ഞ് വിട്ടത്.

Advertising
Advertising

ഇന്നലെ വൈകുന്നേരം 4 മണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശശിധരനെ 4 മണിക്കൂര്‍ ആംബുലന്‍സില്‍ തന്നെ കിടക്കേണ്ടി വന്നു. തുടര്‍ന്ന് 8.30 ഓടെയാണ് ശശിധരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഒരു വെന്റിലേറ്റര്‍ റിസര്‍വായി വെക്കണമെന്ന് നിയമമുണ്ടെങ്കിലും ഇത് ഇല്ലാതിരുന്നതും ശശിധരന് ചികിത്സ വൈകാന്‍ കാരണമായി. അതേസമയം സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News