നിറങ്ങളുടെ ലോകത്ത് തളരാത്ത മനസുമായി ഒരു പെണ്‍കുട്ടി

Update: 2018-05-02 21:13 GMT
നിറങ്ങളുടെ ലോകത്ത് തളരാത്ത മനസുമായി ഒരു പെണ്‍കുട്ടി
Advertising

കണ്ണൂര്‍ കുഞ്ഞിമംഗലത്തെ സുനിത ബ്രഷ് കടിച്ച് പിടിച്ച് വരക്കുന്നത് വെറും ചിത്രങ്ങള്‍ മാത്രമല്ല, അത് അതിജീവനത്തിന്റെയും ആത്മധൈര്യത്തിന്റെയും നിറമുളള ചരിത്രം കൂടിയാണ്.

Full View

ശരീരം തളര്‍ന്ന് പോയപ്പോഴും തളരാത്ത മനസുമായി നിറങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടി. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ സുനിത ബ്രഷ് കടിച്ച് പിടിച്ച് വരക്കുന്നത് വെറും ചിത്രങ്ങള്‍ മാത്രമല്ല, അത് അതിജീവനത്തിന്റെയും ആത്മധൈര്യത്തിന്റെയും നിറമുളള ചരിത്രം കൂടിയാണ്.

ശരീരം തളര്‍ന്ന് പോയപ്പോഴും സുനിത സ്വപ്നം കണ്ടത് നിറമുളള ഒരു ലോകത്തെക്കുറിച്ചായിരുന്നു. വിധിയുടെ കറുത്ത നിറത്തിനപ്പുറം വര്‍ണങ്ങളുടെ പുതിയ കാഴ്ചകളുണ്ടന്ന് അവള്‍ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. ജന്മനാ അരക്ക് താഴേക്ക് ചലന ശക്തി നഷ്ടപ്പെട്ട സുനിത ചെറുപ്പം മുതലെ ചിത്രങ്ങള്‍ വരക്കുമായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍കൈകളുടെ ചലന ശക്തിയും നഷ്ട്ടമായി.

പക്ഷെ,വിധിക്കു മുന്നില്‍പകച്ച് നില്‍ക്കാന്‍ അവള്‍ തയ്യാറായില്ല. പതിയെ ബ്രഷ് കടിച്ച് പിടിച്ച് ചിത്രം വരച്ച് തുടങ്ങി. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ കൈകള്‍കൊണ്ടെന്നപോലെ വായ കൊണ്ട് ചിത്രം വരക്കാന്‍ സുനിത പരിശീലിച്ചു. ഇത്തരത്തില്‍ സുനിത പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ എണ്ണം ആയിരത്തിലേറെയാണ്. സിംഗപ്പൂരടക്കം നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമായി അന്‍പതിലേറെ ചിത്ര പ്രദര്‍ശനങ്ങളും ഈ പെണ്‍കുട്ടി നടത്തിയിട്ടുണ്ട്.

Tags:    

Similar News