മൂന്നാര്‍ കയ്യേറ്റം; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Update: 2018-05-03 13:18 GMT
Editor : Jaisy
മൂന്നാര്‍ കയ്യേറ്റം; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
Advertising

സർവ്വകക്ഷിയോഗത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

Full View

മൂന്നാർ കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി റവന്യു വകുപ്പിന് നിർദേശം നൽകി. സർവ്വകക്ഷിയോഗത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മൂന്നാർ വിഷയത്തിൽ സർക്കാർ തലത്തിലും മുന്നണിക്കുളളിലും തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു വകുപ്പിന് നിർദേശം നൽകിയത്.മെയ് 7ന് ചേരുന്ന സർവ്വകക്ഷിയോഗത്തിന് മുൻപേ റിപ്പോർട്ട് നൽകാനാണ് റവന്യു സെക്രട്ടറിക്കുളള നിർദേശം. ഭൂമിയുടെ ഉടമസ്ഥാവകാശം,കയ്യേറ്റത്തിന്റെ സ്വഭാവം,കയ്യേറ്റ ഭൂമിയിലെ നിർമ്മാണം, എന്നിങ്ങനെയുളള വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകണം.ചെറുകിട-വൻകിട കയ്യേറ്റങ്ങൾ തരംതിരച്ചായിരിക്കണം റിപ്പോർട്ട് നൽകേണ്ടതെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നുവെന്ന വിമർശം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം. റവന്യു വകുപ്പ് നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും സർവ്വകക്ഷിയോഗത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി മുന്നോട്ട് വെക്കുക.റവന്യു മന്ത്രിയുടെ നിർദേശമനുസരിച്ച് കയ്യേറ്റം സംബന്ധിച്ച സമഗ്രറിപ്പോർട്ട് ഇതിനകം തന്നെ റവന്യുവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെയടക്കമുളള കയ്യേറ്റവിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News