ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറി

Update: 2018-05-06 03:12 GMT
Editor : Jaisy
ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറി

28നാണ് ഉപതെരഞ്ഞെടുപ്പ്

Full View

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് ചൂടേറി. 28നാണ് ഉപതെരഞ്ഞെടുപ്പ്. ഡിവിഷനില്‍ വിജയം നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറി സൃഷ്ടിക്കാന്‍ ഇടതുമുന്നണിയും പ്രചാരണത്തില്‍ സജീവമാണ്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള പതിനേഴംഗ സീറ്റില്‍ യുഡിഎഫ് 8ഉം എല്‍ഡിഫ് 7ഉം ബിജെപി രണ്ടും സീറ്റാണ് നേടിയത്. ഒരംഗത്തിന്റെ അധിക ബലത്തിലായിരുന്നു ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യണത്തെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാടാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 6437 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആകെ 36 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 25 വാര്‍ഡുകളും യുഡിഎഫിനൊപ്പമാണ്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിസന്ധി തങ്ങള്‍ക്ക് ഗുണമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഡിവിഷനില്‍ ബിജെപിക്ക് 6000ത്തോളം വോട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News