മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: അന്വേഷണം പൂര്ത്തിയാക്കാന് രണ്ടു മാസം വേണമെന്ന് വിജിലന്സ്

Update: 2018-05-06 20:56 GMT
Editor : admin
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: അന്വേഷണം പൂര്ത്തിയാക്കാന് രണ്ടു മാസം വേണമെന്ന് വിജിലന്സ്

എസ് എന്‍ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ്പയെടുത്ത 15 കോടി രൂപ മറ്റുള്ളവരുടെ സഹായത്തോടെ വെള്ളാപ്പള്ളി തട്ടിയെടുത്തന്ന കേസിലെ അന്വേഷണത്തിനാണ് വിജിലന്‍സ് കൂടുതല്‍ സമയം തേടിയത്.15 സാക്ഷികളെ ചോദ്യം ചെയ്തതായും,50 രേഖകള്‍ കണ്ടെടുത്തയും വിജിലന്‍സിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവിശ്യത്തെ വി.എസിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു.കേസ് മെയ് 31-ന് വീണ്ടും പരിഗണിക്കും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News