റവന്യൂസെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് സിപിഐ

Update: 2018-05-06 16:14 GMT
Editor : Subin
റവന്യൂസെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് സിപിഐ

പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യന്‍ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു സിപിഐയുടെ പരാതി.

റവന്യൂസെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം അടുത്ത മന്ത്രിസഭയോഗം പരിഗണിച്ചേക്കും.റവന്യൂമന്ത്രി അറിയാതെ വകുപ്പ്സെക്രട്ടറി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയാണ് സിപിഐ നേത‍ൃത്വം മുന്നോട്ട് വച്ചരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള റവന്യൂസെക്രട്ടറിയെ ആ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

Full View

പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യന്‍ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു സിപിഐയുടെ പരാതി. മന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട കര്‍ഷകന്‍ ആത്ഹമത്യ ചെയ്ത വിഷയത്തില്‍ പി.എച്ച് കുര്യന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മൂന്നാര്‍ വിഷയത്തില്‍ വകുപ്പ്മന്ത്രിയുടെ നിലപാടിന് ഒപ്പം നിന്നില്ല. തുടങ്ങി നിരവധി പരാതികളാണ് റവന്യൂസെക്രട്ടറിക്കെതിരെ സിപിഐ ഉന്നയിച്ചത്.

Advertising
Advertising

വകുപ്പുമന്ത്രിയുമായി ഒത്ത് പോകാത്ത വകുപ്പ്സെക്രട്ടറിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അത് കൊണ്ട് പിഎച്ച് കുര്യനെ മാറ്റണമെന്നുമുള്ള ആവശ്യം അടുത്ത ദിവസം ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കാന്‍ സാധ്യതയുണ്ട്. വകുപ്പ്കൈവശമുള്ള സിപിഐ തന്നെ വകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് വിഷയം പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ പി.എച്ച് കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റവന്യു വകുപ്പില്‍ നിയമിച്ച മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ തള്ളിപ്പറയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News