ആട് ആന്റണിക്ക് ജീവപര്യന്തം

Update: 2018-05-07 18:18 GMT
ആട് ആന്റണിക്ക് ജീവപര്യന്തം
Advertising

പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ പ്രതി ആട് ആന്‍റണിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

Full View

പൊലീസുകരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം ശിക്ഷ. എഎസ്ഐ ജോയിയെ ആക്രമിച്ച കേസില് 10 വര്‍ഷത്തെ ശിക്ഷയും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ സ് കോടതി വിധിച്ചു. 4 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ പിഴയും നല്‍കണം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയമാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തേക്ക് അഭിഭാഷകര്‍ പ്രവേശിപ്പിച്ചില്ല.

പൊലീസ് ഡ്രൈവര്‍ മണിയന്‍ പിളളയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവാണ് ആട് ആന്‍ണിക്ക് കൊല്ലം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയായും നല്‍കണം. എഎസ്‌ഐ ജോയിയെ ആക്രമിച്ചതിന് 10 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുക , വ്യാജരേഖ ചമയ്ക്കുക., വ്യാജ രേഖ അസലവായി ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്കായി 5വര്‍ഷം തടവും നാല്‍പ്പത്തി അയ്യാരം രൂപ പിഴയും കോടതി വിധിചച്ു.. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

ഏതെങ്കലും കാരണവശാല്‍ ജീവപര്യന്തത്തില്‍ ഇളവ് ലഭിച്ചാല്‍ 15 വര്‍ഷം തടവ് വേറെ അനുഭവിക്കേണ്ടിവരും. വിധി പ്രസ്താവത്തിന് ശേഷം ചിരിച്ച് കൊണ്ടാണ് ആട് ആന്‍ണി കോടതിക്ക് പുറത്തേക്ക് വന്നത്. വിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തേക്ക് കടക്കാന്‍ ഒരു സംഘം അഭിഭാഷകര്‍ അനുവദിച്ചില്ല.മാധ്യമ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് ഒരു പൊതു ജനങ്ങളെ ആക്രമിക്കുകയും ചെയ്തു.

Tags:    

Similar News