അഴിമതി ആരോപണം തെളിയിക്കാമെന്ന് സതീശന്‍, സതീശനെ ചിലർ തെറ്റിദ്ധരിപ്പിച്ച് കുപ്പിയിലിറക്കി
കശുവണ്ടിയില്‍ ഗവേഷണം നടത്തിയവര്‍ക്ക് മാത്രമേ അഴിമതിയെ കുറിച്ച് പറയാന്‍ കഴിയൂയെന്ന കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ വാദം.....
തോട്ടണ്ടി അഴിമതിയിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.വി ഡി സതീശനെ ചിലർ തെറ്റിദ്ധരിപ്പിച്ച് കുപ്പിയിലിറക്കി. ഇ ടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് ലോക്കൽ പർച്ചേസ് വേണ്ടി വന്നത്.ഇതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ടാണ് സർക്കാർ ഉത്തരവായി സതീശൻ വിവരിച്ചതെന്ന് നിയമസഭയിൽ നൽകിയ പ്രത്യേക വിശദീകരണത്തിൽ മന്ത്രി വ്യക്തമാക്കി.
എന്നാല്‍ അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മറുപടിയാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ നല്‍കിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ തിരിച്ചടിച്ചു. മന്ത്രിയും കൂട്ടരും കൂടി സര്‍ക്കാര്‍ ഖജനാവിനെയാണ് കുപ്പിയിലിറക്കിയിരിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.