കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍

Update: 2018-05-07 10:50 GMT
Editor : Subin
കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍
Advertising

പനിക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ നല്ലളം പൊലീസാണ് പി വി നാരായണനെ അറസ്റ്റ് ചെയ്തത്.

Full View

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി വി നാരായണന്‍ അറസ്റ്റില്‍. പനിക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ നല്ലളം പൊലീസാണ് പി വി നാരായണനെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി വിരമിച്ച ഡോ പി വി നാരായണന്‍ പന്തീരാങ്കാവിനുസമീപം കുന്നത്തുപാലത്തുള്ള തന്‍റെ വീട്ടില്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്ലളം പൊലീസില്‍ പരാതി നല്‍കി.

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ ചുമത്തിയാണ് കേസ്. മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News