ശങ്കര്‍ റെഡ്ഢിയുടെ സ്ഥാനകയറ്റം: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

Update: 2018-05-08 13:40 GMT
ശങ്കര്‍ റെഡ്ഢിയുടെ സ്ഥാനകയറ്റം: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

ചട്ടം ലംഘിച്ച്‌ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്നാണ് ശങ്കര്‍ റെഡ്ഢിക്കെതിരായ പരാതി

Full View

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഢിയുടെ നിയമനത്തേയും സ്ഥാനക്കയറ്റത്തെയും കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ പങ്കും അന്വേഷണ പരിധിയില്‍ വരും.

വിന്‍സന്റ് എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഡിജിപിമാരെ മറികടന്ന് എഡിജിപിയായിരുന്ന എന്‍ ശങ്കര്‍ റെ‍ഡ്ഢിയെയാണ് കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായത്. കണ്ണൂര്‍ വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്ന് ചില മന്ത്രിമാരെ രക്ഷിച്ചതിന്റെ പ്രത്യുപകരമാണ് നിയമനത്തിന് കാരണമെന്ന ആക്ഷേപമാണ് പരാതിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്.

Advertising
Advertising

ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കുകയെന്ന ലക്ഷ്യവും നിയമനത്തിന് പിന്നിലുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന കാലയളവില്‍ തന്നെ ശങ്കര്‍ റെഡ്ഢിയെ ഡിജിപിയാക്കിയതും ചൂണ്ടിക്കാട്ടി. ഇതിനെത്തുടര്‍ന്ന് നിയമനവും, സ്ഥാനക്കയറ്റുവമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കോടതി വിളിച്ച് വരുത്തി പരിശോധിച്ചു.
ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനെ നെറ്റോ സ്ഥാനക്കയറ്റം നല്‍കിയതിനെ എതിര്‍ത്ത് മൂന്ന് ഫയലുകളില്‍ കുറിപ്പ് എഴുതിയത് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 15-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Tags:    

Similar News