അച്ഛന്റെ ഓര്‍മകള്‍ക്ക് വോട്ട് തേടി പത്മജ

Update: 2018-05-09 02:45 GMT
Editor : admin
അച്ഛന്റെ ഓര്‍മകള്‍ക്ക് വോട്ട് തേടി പത്മജ
Advertising

അച്ഛന്റെ ഓര്‍മകള്‍ക്ക് വോട്ട് തേടി പത്മജ വേണുഗോപാല്‍ മത്സരത്തിനിറങ്ങുമ്പോള്‍ തൃശ്ശൂരിന് ഓര്‍ക്കുവാനേറെ.

Full View

ലീഡര്‍ കെ.കരുണാകരന്റെ ജയപരാജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് തൃശ്ശൂര്‍. അച്ഛന്റെ ഓര്‍മകള്‍ക്ക് വോട്ട് തേടി പത്മജ വേണുഗോപാല്‍ മത്സരത്തിനിറങ്ങുമ്പോള്‍ തൃശ്ശൂരിന് ഓര്‍ക്കുവാനേറെ. മുരളീധരനെയും പത്മജ വേണുഗോപാലിനെയും പരാജയപ്പെടുത്തിയ ചരിത്രവും തൃശ്ശൂര്‍ ജില്ലക്കുണ്ട്.

1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിച്ച കമ്യൂണിസ്റ്റ് സ്വതന്ത്രനായിരുന്ന ഡോക്ടര്‍ എ.ആര്‍ മേനോനോട് പരാജയപ്പെട്ടതായിരുന്നു കെ.കരുണാകരന്റെ ആദ്യ തെരഞ്ഞെടുപ്പനുഭവം. പിന്നീട് മാള മണ്ഡലം നിലവില്‍ വന്ന ശേഷം പലകുറി എംഎല്‍എ ആയി.... മുഖ്യമന്ത്രിയായി... കെ.കരുണാകരന്‍ തൃശ്ശൂരുകാരുടെ സ്വന്തമായി.

കെ. മുരളീധരനെ രാഷ്ട്രീയ പിന്‍ഗാമിയായി കരുണാകരന്‍ നിശ്ചയിച്ചത് മക്കള്‍ രാഷ്ട്രീയം സജീവ ചര്‍ച്ചാ വിഷയമാക്കി. 1996 ല്‍ കെ.കരുണാകരന്‍ തൃശ്ശൂര്‍ ലോക്‍സഭാമണ്ഡലത്തില്‍ പരാജയപ്പെട്ടു. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി എന്ന കരുണാകരന്റെ പ്രസ്താവന ഈ തോല്‍വിക്ക് ശേഷമാണ്. 1998ല്‍ മകന്‍‍ മുരളീധരനെ നിര്‍ത്തി തൃശ്ശൂര്‍ തിരിച്ച് പിടിക്കാനുള്ള ശ്രമവും പരാജയത്തില്‍ കലാശിച്ചു. രണ്ട് തവണയും ജയിച്ചത് വി വി രാഘവന്‍ .
2004ലെ ലോക്‍സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു വടക്കാഞ്ചേരി മണ്ധലത്തിലെ ഉപതെരഞ്ഞെടുപ്പും. മന്ത്രിയായിരുന്ന മുരളീധരന്‍ വടക്കാഞ്ചേരിയിലും കരുണാകരന്റെ മകള്‍ പത്മജ മുകുന്ദപുരം ലോക്സഭാ മണ്ധലത്തിലും മത്സരിച്ചു. കെ കരുണാകരന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിറകെയായിരുന്നു മക്കളുടെ മത്സരം. രണ്ടിടത്തും തോല്‍വി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News