900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

Update: 2018-05-09 04:05 GMT
900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

ഒന്‍പത് ലക്ഷം രൂപയില്‍ താഴെ വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് സാധ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

Full View

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്ന 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഒന്‍പത് ലക്ഷം രൂപയില്‍ താഴെ വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് സാധ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയത്ത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പ ആശ്വാസ പദ്ധതിക്ക് രൂപം നല്കിയത്. പദ്ധതിയിലൂടെ 900 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശരീരം തളര്‍ന്ന് കിടക്കുന്നതിനാല്‍ വായ്പ അടയ്ക്കാന്‍ സാധിക്കാതെ വന്ന പാലാ സ്വദേശിനി റൂബിമോള്‍ ജോസ് അടക്കം അഞ്ച് പേരാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍.

നിഷ്‌ക്രിയ ആസ്തി ആകാത്ത വായ്പക്കാണ് സഹായം. 4 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ 60 ശതമാനം വരെയുള്ള വായ്പ തുക സര്‍ക്കാര്‍ അടയ്ക്കും. ശേഷിക്കുന്ന 40 ശതമാനം തുക വായപ എടുത്തയാള്‍ അടച്ചാല്‍ മതിയാകും. ബാങ്കുകള്‍ വായ്പകളില്‍ മേലുള്ള പലിശയും പിഴപലിയും ഒഴിവാക്കികൊടുക്കണമെന്നാണ് നിബന്ധന. 4 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News