ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ

Update: 2018-05-09 20:08 GMT
Editor : admin
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ

ഒരുമിച്ച് ജീവിക്കുന്നതിനായി 2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മൂന്നരവയസ്സുള്ള മകള്‍ സ്വാസ്തികയെയും, ഭര്‍ത്തൃമാതാവ് ഓമനയേയും നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്...

Full View

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിക്കും. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു, കാമുകി അനുശാന്തി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഒരുമിച്ച് ജീവിക്കുന്നതിനായി 2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മൂന്നരവയസ്സുള്ള മകള്‍ സ്വാസ്തികയെയും, ഭര്‍ത്തൃമാതാവ് ഓമനയേയും നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.

Advertising
Advertising

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ഷെര്‍സിയാണ് ശിക്ഷ വിധിക്കുക. ഒന്നും രണ്ടും പ്രതികളായ നിനോ മാത്യുവിനും, അനുശാന്തിക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ദിവസം ഇരുവരും കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കുഞ്ഞിനെകൊല്ലാന്‍ കൂട്ട് നിന്ന അമ്മയെന്ന പേരില്‍ ശിക്ഷ നല്‍കരുതെന്ന് അനുശാന്തി കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. കൊലപാതകവും, ഗൂഢാലോചനയുമാണ് നിനോ മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങള്‍. ഗൂഢാലോചനയും, തെളിവ് നശിപ്പിക്കലുമാണ് അനുശാന്തിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാമുകി അനുശാന്തിക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നതിനായാണ് നിനോ മാത്യൂ ക്രൂരകൃത്യം നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വെള്ളിയാഴ്ച ഇരുവരും പ്രതികളാണന്ന് കോടതി കണ്ടെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News