പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ചു; പഞ്ചായത്ത് പ്രസി‍ഡ​​ന്റി​ന്റെ ഭർത്താവ് പിടിയിൽ

വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്

Update: 2026-02-03 13:24 GMT

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്.

പെരുമ്പാവൂരിൽ മൊബൈൽ കട നടത്തുന്ന അൻവർ, മുനീറുൽ എന്നിവരെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി 20 പേർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി. വ്യാജ പരാതിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനി എന്ന് പേരുള്ള സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തിൽ മർദിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനിയിൽ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും മൊബൈൽ ഷോപ്പിന്റെ മറവിൽ ഇവരും മയക്കുമരുന്ന് വിൽക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ മർദിച്ചത്.

Advertising
Advertising

മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന ജനകീയ സമിതി അംഗങ്ങൾക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയത്. ജനകീയ മുന്നണിയുടെ പ്രവർത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നൽകിയതെന്നും നാട്ടുകാർ പറഞ്ഞു. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News