കോഴിക്കോട്ട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസിയായ സഹോദരങ്ങൾക്ക് നേരെ കൊലപാതകശ്രമം.

Update: 2026-02-03 17:23 GMT

കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ് പ്രതി പിടിയിൽ. ചേലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസിയായ സഹോദരങ്ങൾക്ക് നേരെ കൊലപാതകശ്രമം. സഹോദരനെ മർദിച്ചതിന്റെ പ്രതികാരം തീർക്കാൻ വന്ന യുവാക്കളെയാണ് ഇയാൾ കാറിടിപ്പിച്ചത്. ഇവരുടെ സഹോദരനായ തൻസിഫുമായുള്ള (21) സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇയാളെ ഇർഫാൻ വീട്ടിൽക്കയറി മർദിച്ചിരുന്നു.

Advertising
Advertising

സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചുപോവുന്നതിനിടെ തസ്നീം, തൻസീൽ എന്നിവർ ഇർഫാനെ തടഞ്ഞുനിർത്തുകയും സഹോദനെതിരായ ആക്രമണം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരെയും ഇർഫാൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.

തൻസീലിന് തലയോട്ടിക്കും നട്ടെലിനുമാണ് പൊട്ടലേറ്റത്. തസ്‌നീമിന് ഇടുപ്പെല്ലിന് പൊട്ടലേൽക്കുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇരുവരും കോഴിക്കോട് മെഡി. കോളജിൽ ചികിത്സയിലാണ്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News