ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യയുടെ മൊഴി

Update: 2018-05-09 17:48 GMT
Editor : Sithara
ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യയുടെ മൊഴി

അമ്മ പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ ആക്രമിക്കപ്പെട്ട നടി അപവാദം പറഞ്ഞുനടന്നുവെന്ന് കാവ്യ മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യ മാധവന്‍ മൊഴി നല്‍കി. അക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നുവെന്നത് സാധൂകരിക്കുന്ന വിവരങ്ങളാണ് കാവ്യാ മാധവന്റെ മൊഴിയിലുള്ളത്. കാവ്യയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: അമ്മ പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടിയുമായി ‌ തര്‍ക്കമുണ്ടായി. ദിലീപിനെയും തന്നെയും കുറിച്ച് അപവാദം പറഞ്ഞ് നടന്നതിന് ദിലീപിന്റെ ആവശ്യപ്രകാരം നടന്‍ സിദ്ദിഖ് നടിയെ താക്കീത് ചെയ്തിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടി കാരണക്കാരിയാണെന്ന് അറിയാമായിരുന്നു. ഇല്ലാക്കഥകള്‍ നടി പറഞ്ഞു നടന്നിട്ടുണ്ട്. ദിലീപും താനും നൃത്തം ചെയ്യുന്ന ഫോട്ടോ നടി, മഞ്ജുവിന് അയച്ചുകൊടുത്തെന്നും കാവ്യ മൊഴി നല്‍കി.

Advertising
Advertising

പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല. കേസിലെ പ്രതി വിഷ്ണു ലക്ഷ്യയില്‍ വന്നിരുന്നു. എന്നാല്‍ തന്റെ ഡ്രൈവര്‍ സുനീറാണ് ഇയാളുമായി സംസാരിച്ചത്. വിഷ്ണു അപ്പുണ്ണിക്ക് കത്ത് നല്‍കിയ കാര്യം ദിലീപ് പറഞ്ഞിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്ന ആരോപണവും കാവ്യയുടെ മൊഴിയിലുണ്ട്.

അമ്മ പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ ആക്രമിക്കപ്പെട്ട നടി അപവാദം പറഞ്ഞുനടന്നു. ഇല്ലാത്ത കാര്യങ്ങള്‍ സങ്കല്‍പിച്ച് പറയുന്ന സ്വഭാവം നടിക്കുണ്ടായിരുന്നു. താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ നടി മഞ്ജു വാര്യര്‍ക്ക് അയച്ചുകൊടുത്തു. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടി കാരണക്കാരിയാണെന്നറിയാമായിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

അതേസമയം പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നല്‍കി. കേസിലെ പ്രതി വിഷ്ണു ലക്ഷ്യയില്‍ വന്നിരുന്നു. വിഷ്ണു അപ്പുണ്ണിക്ക് കത്തയച്ച കാര്യം ദിലീപ് പറഞ്ഞിരുന്നുവെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News