കോഴ വാഗ്‍ദാനം: ജസ്റ്റിസ് കെടി ശങ്കരന്‍റെ മൊഴിയെടുത്തു

Update: 2018-05-09 14:46 GMT
Editor : admin

കോഴ വാഗ്‍ദാനുമള്ളതായി സുഹൃത്ത് വഴിയാണ്  തനിക്ക് വിവരം കിട്ടിയതെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കി.കോഴവാഗ്ദാനത്തിന്‍റെ വിശദാംശങ്ങള്‍

Full View

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് സംഘം,ജസ്റ്റിസ് കെടി ശങ്കരന്‍റെ മൊഴിയെടുത്തു.സംഭവത്തില്‍ വിജിലന്‍സ് സംഘം ജസ്റ്റിസ് കെടി ശങ്കരന്‍റെ സുഹൃത്തിന്‍റെയും മൊഴിയെടുക്കും.കോഴവാഗ്ദാനത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുനന്തില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ തുറന്ന കോടതിയില്‍ പ്രഖ്യാപിക്കുകയായിരുന്നു.

Advertising
Advertising

നെടുന്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കോഴ വാഗ്‍ദാനുമള്ളതായി സുഹൃത്ത് വഴിയാണ് തനിക്ക് വിവരം കിട്ടിയതെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കി.കോഴവാഗ്ദാനത്തിന്‍റെ വിശദാംശങ്ങള്‍ സുഹൃത്തിനാണ് അറിയുന്നതെന്നും അദ്ദേഹം വെളിപ്പടുത്തി.ശനിയാഴ്ച്ചയാണ് വിജിലന്‍സ് സംഘം ജസ്റ്റിസ് കെടി ശങ്കരന്‍റെ മൊഴി രേഖപ്പെടുത്തിയത്.ജഡ്ജിയുടെ സുഹൃത്തിന്‍റെ മൊഴിയും സംഘം ശേഖരിക്കും. കൊഫേപോസ ചുമത്തിയതിനെതിരെ പ്രതികള്‍ സമര്‍പിച്ച ഹരജി പഗിണിക്കവെയാണ് തനിക്ക് കോഴവാഗ്ദാനമുണ്ടായതായി ജസ്റ്റിസ് കെ ടി ശങ്കരന്‍ വെളിപ്പടുത്തിയത്.തുടര്‍ന്ന് കേസില്‍ നിന്ന് അദേദഹം പിന്‍മാറുകയും ചെയ്തു.വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം സ്വമേധയാ കേസ്സെടുക്കുകയും അന്വേഷണചുമതല സ്പെഷ്യല്‍ സെല്ലിനെ ഏല്‍പിക്കുകയും ചെയ്തിരുന്നു.ഹൈക്കോടതി അഭിഭാഛകരില്‍ നിന്ന് മൊഴിയെടുത്ത സംഘം ജഡ്ജിയില്‍ നിന്ന് തെളിവെടുക്കാന്‍ ഹൈക്കോടതിയെടോ അനുമതി തേടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News