എറണാകുളം ഞാറയ്ക്കലില്‍ അക്രമകാരികളായ തെരുവ് നായക്കളെ കൊന്നു

Update: 2018-05-10 20:37 GMT
എറണാകുളം ഞാറയ്ക്കലില്‍ അക്രമകാരികളായ തെരുവ് നായക്കളെ കൊന്നു

പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ അക്രമകാരികളായ ഏഴ് നായ്ക്കളെയാണ് കൊന്നത്

Full View

എറണാകുളം ഞാറയ്ക്കലില്‍ തെരുവ് നായക്കളെ കൊന്നു. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ അക്രമകാരികളായ ഏഴ് നായ്ക്കളെയാണ് കൊന്നത്. ജനസേവ ശിശുഭവനും നായവേട്ടയില്‍ സഹകരിച്ചു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നായ്ക്കളെ കൊല്ലാന്‍ ഒടുവില്‍ വാര്‍ഡ് മെമ്പര്‍ തന്നെ മുന്നിട്ടിറങ്ങി. ഞാറയ്ക്കല്‍ പഞ്ചായത്ത് 15ആം വാര്‍ഡ് മെമ്പര്‍ മിനി രാജുവാണ് പട്ടികളെ കൊല്ലാന്‍ നേതൃത്വം നല്‍കിയത്. ഏഴ് പട്ടികളെയാണ് കൊന്നത്. പിടികൂടിയ നായ്ക്കളെ ഉപയോഗ ശൂന്യമായ സ്ഥലത്ത് എത്തിച്ച ശേഷം വേദനരഹിതമായി കുത്തിവെച്ച് കൊന്നു. ജനസേവ ശിശുഭവന്റെ നേതൃത്വത്തില്‍ തെരുവ് നായ വിമുക്ത കേരളത്തിനായി ഒപ്പുശേഖരണവും നടത്തി. നിവേദനം പ്രധാനമന്ത്രിക്ക് അയക്കും.

Tags:    

Similar News