ധനേഷ് മാത്യു മാഞ്ഞൂരാനെ മാറ്റുന്ന കാര്യം പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സുധീരന്‍

Update: 2018-05-11 14:51 GMT
Editor : Sithara
ധനേഷ് മാത്യു മാഞ്ഞൂരാനെ മാറ്റുന്ന കാര്യം പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സുധീരന്‍

അഭിഭാഷകര്‍ പണിമുടക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി.....

Full View

സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ മാറ്റുന്ന കാര്യം പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നത് വസ്തുതയാണ്. അക്രമത്തെ ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അഭിഭാഷകര്‍ പണിമുടക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.

Advertising
Advertising

സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ ആരോപണമുയര്‍ന്നിട്ടും ഔദ്യോഗിക സ്ഥാനത്ത് നിന്നും മാറ്റാത്തത് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നത് യാഥാര്‍ഥ്യമാണ്. ഇതിനെ ന്യായീകരിക്കുന്നത് ശരിയല്ല. ഈ സമയത്ത് ഭരണകൂടം നിഷ്ക്രിയമായെന്നും സുധീരന്‍ കൂട്ടിച്ചര്‍ത്തു.

അഭിഭാഷകര്‍ പണിമുടക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയും പറഞ്ഞു. .

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News