പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താന്‍ കേരള സാങ്കേതിക സര്‍വകലാശാല

Update: 2018-05-11 14:06 GMT
പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താന്‍ കേരള സാങ്കേതിക സര്‍വകലാശാല

ഇയര്‍ ഔട്ടായ ബിടെക് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താന്‍ കേരള സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.

ഇയര്‍ ഔട്ടായ ബിടെക് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താന്‍ കേരള സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. ആഗസ്റ്റ് മുപ്പത് മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. 38971 വിദ്യാര്‍ഥികളില്‍ 4890 വിദ്യാര്‍ഥികളാണ് ഇത്തവണ ഇയര്‍ ഔട്ടായത്. വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ഇയര്‍ ഔട്ടാവാന്‍ വേണ്ടിയിരുന്ന 35 ക്രഡിറ്റ് 26 ആയി കുറച്ചിരുന്നു. വീണ്ടും സമ്മര്‍ദം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക സപ്ലിമെന്‍ററി പരീക്ഷ നടത്താനും തീരുമാനിച്ചത്.

Tags:    

Similar News