തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ അഴിമതി നടന്നെന്ന് ആരോപണം
Update: 2018-05-11 02:53 GMT
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 4 ടെണ്ടറിലൂടെ 6.78 കോടിരൂപയുടെ അഴിമതി നടന്നു. കാപെക്സില്‍ രണ്ട് ടെണ്ടറിലൂടെ 3.47 കോടി .....
നിയമസഭയില്‍ അഴിമതി ആരോപണം. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ അഴിമതി നടന്നെന്ന് വി ഡി സതീശന്‍. കാപെക്സ്, കശുവണ്ടി കോര്‍പ്പറേഷന്‍ എന്നിവയില്‍ അഴിമതി നടന്നെന്നാണ് ആരോപണം.കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 4 ടെണ്ടറിലൂടെ 6.78 കോടിരൂപയുടെ അഴിമതി നടന്നു. കാപെക്സില്‍ രണ്ട് ടെണ്ടറിലൂടെ 3.47 കോടി രൂപയുടെ അഴിമതി നടന്നു. രണ്ട് സ്ഥാപനങ്ങളിലെയും മേധാവികള്‍ ആരോപണ വിധേയരാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.